പെരുമാതുറ യൂത്ത് ഹെൽപ്‌ലൈൻ കഠിനംകുളം പോലിസ് സ്റ്റേഷനും പരിസരവും ശുചീകരിച്ചു .

 

കഠിനംകുളം : കോവിഡ് പ്രതിരോധ മുന്നണി പോരാളികളായ പോലീസുകാരുടെ കേന്ദ്രമായ പോലീസ് സ്റ്റേഷനും പരിസരവും ശുചീകരിച്ച് പെരുമാതുറ യൂത്ത് ഹെൽപ്‌ലൈൻ ഭാരവാഹികൾ. കഠിനംകുളം പോലിസ് സ്റ്റേഷനും പരിസരവുമാണ് ശുചീകരിച്ചത്. മഴക്കാലത്ത് രോഗങ്ങൾ പിടിപ്പെടാതെ ഉദ്യോഗസ്ഥർക്ക് സ്റ്റേഷനിലെത്തി നല്ല അന്തരീക്ഷത്തിൽ ജോലി ചെയ്യാനുള്ള അവസരമൊരുക്കിയാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. പെരുമാതുറ യൂത്ത് ഹെൽപ്‌ലൈൻ ഭാരവാഹികളായ അൻഷാദ്, സാജിദ്, ഷെയിൻ, നായിഫ്, ബസരി, നെബിൻ, അൽ ആമീൻ, നൗഫൽ എന്നിവർ പങ്കെടുത്തു.