പെട്രോളിൻ്റെ വില 100 കടന്നു – വക്കത്ത് മോട്ടോർ തൊഴിലാളികളുടെ പ്രതിഷേധം

 

രാജ്യത്തിൻ്റെ പല ഭാഗങ്ങളും അടച്ചിട്ട് ജനങ്ങളെ വീട്ടിനകത്ത് പൂട്ടിയിട്ട്  പ്രതിക്ഷേധിക്കാൻ കഴിയാത്ത അവസരം ഒട്ടും പാഴാക്കാതെ കേന്ദ്ര സർക്കാർ പെട്രോളിൻ്റെ വില അനുദിനം വർദ്ധിപ്പിച്ചു 100 രൂപയോളമെത്തിച്ചെന്നും ഇത്രയുമായിട്ടും  യാതൊരു വിധ നടപടിയും കൈകൊള്ളാത്ത കേന്ദ്ര സർക്കാരിനെതിരെ വക്കത്ത് മോട്ടോർ തൊഴിലാളികളുടെ പ്രതിഷേധം.

മോട്ടോർ തൊഴിലാളി യൂണിയൻ (സിഐറ്റിയു ) വക്കം യൂണിറ്റിൻ്റെ നേതൃത്വത്തിൻ വക്കംമാർക്കറ്റ് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധം സിഐറ്റിയു ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിഐറ്റിയു കോർഡിനേഷൻ കമ്മറ്റി കൺവീനർ കെ.അനിരുദ്ധൻ, യൂണിയൻ സെക്രട്ടറി എം.അക്ബർഷ, എ.ആർ.റസൽ, അനസ് കായൽവാരം തുടങ്ങിയവർ പങ്കെടുത്തു