പോത്തൻകോട് പണിമൂല വാർഡിൽ പച്ചക്കറി കിറ്റും ഭക്ഷ്യ ധാന്യകിറ്റുകളും വിതരണം ചെയ്തു

 

പോത്തൻകോട്: സിപിഐഎം തെറ്റിച്ചിറ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പണിമൂല വാർഡിലെ നൂറിൽ പരം കുടുംബങ്ങൾക് പച്ചക്കറി കിറ്റും ഭക്ഷ്യ ധാന്യങ്ങളും വിതരണം ചെയ്തു. കൊറോണ വ്യാപനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ച നാൾ മുതൽ വിവിധ തരത്തിലുള്ള സേവന പ്രവർത്തനങ്ങൾ സിപിഐഎം തെറ്റിച്ചിറ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.സിപിഐഎം പോത്തൻകോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ള പോത്തൻകോട് കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് അമ്പത്തിൽപരം പൊതിച്ചോറുകൾ ദിനം പ്രതി വാർഡ് പ്രദേശത്ത് വിതരണം ചെയ്തിട്ടുണ്ട്. സാധാരണക്കാർ താമസിക്കുന്ന ഈ ഗ്രാമ പ്രദേശത്തു ലോക്ക് ഡൌൺ പ്രഖ്യാപിച്ച ശേഷം ആഹാരത്തിനായി ആരും പട്ടിണി കിടക്കരുത് എന്ന സർക്കാർ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ്‌ തെറ്റിച്ചിറ ബ്രാഞ്ച് പ്രദേശത്തെ കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റും, ഭഷ്യ ധാന്യങ്ങളും വിതരണം ചെയ്തത്. സിപിഐഎം പോത്തൻകോട് ലോക്കൽ സെക്രട്ടറി എൻ. ജി കവിരാജൻ വിതരണോദ്ഘാടനം നിർവഹിച്ചു. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം വൈശാഖ്, ബ്രാഞ്ച് സെക്രട്ടറി സീമ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അനിതകുമാരി അരുൺ, ശ്യാം ലാൽ ജിജികുമാർ എന്നിവരും പാർട്ടി പ്രവർത്തകരും വീടുകളിൽ ഭഷ്യ വസ്തുക്കൾ എത്തിച്ചു.

നിലവിൽ കോവിഡ്വ പോസിറ്റീവ് ആയി ചികിത്സയിൽ ഉള്ളവരുടെയും ലോക് ഡൗൺ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിലുമാണ് സിപിഐഎം പ്രവർത്തകരുടെയും fseto പ്രവർത്തകരുടെയും സഹായത്തോടെ കിറ്റുകൾ വിതരണം ചെയ്തത്.
വരും ദിവസങ്ങളിൽ ഇതരത്തിലുള്ള കൂടുതൽ പ്രവർത്തനങ്ങൾ സിപിഐഎം തെറ്റിച്ചിറ ബ്രാഞ്ച് കമ്മിറ്റിയുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നു സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം വൈശാഖ്, ബ്രാഞ്ച് സെക്രട്ടറി സീമ എന്നിവർ അറിയിച്ചു