പോത്തൻകോട് ട്രിപ്പിൾ ലോക്ഡൗണിൽ…

 

പോത്തൻകോട് പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പഞ്ചായത്ത് പരിധിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. പഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങളും പൂർണമായി അടച്ചിടും. പഞ്ചായത്ത് പരിധിയിലുള്ള മെഡിക്കൽ സ്‌റ്റോറുകളും റേഷൻകടകളും മാത്രമേ തുറന്നു പ്രവർത്തിക്കുകയുള്ളൂ.
പോത്തൻകോടുവഴി കടന്നുപോകുന്ന വാഹനങ്ങളിലും പോലീസ് പരിശോധന കർശനമാക്കി. പഞ്ചായത്തധികൃതരും ജില്ലാ കളക്ടറും തമ്മിലുള്ള യോഗത്തിൽ പഞ്ചായത്തിൽ സമ്പൂർണ അടച്ചിടൽ നടപ്പിലാക്കണമെന്ന് നിർദേശമുണ്ടായതെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ ടി.ആർ.അനിൽകുമാർ പറഞ്ഞു.