കൊവിഡ് പ്രതിരോധം: പ്രവാസി മലയാളികളുടെ അടയാളപ്പെടുത്തൽ മാതൃകയാവുന്നു.

 

മഹാമാരി കാലത്ത് നാടും നഗരവും വിറങ്ങലിച്ചു നിൽകുമ്പോൾ ഭരണകൂടത്തോടപ്പം ചേർന്ന് കൊവിഡ് പ്രതിരോധ പ്രവർത്തന രംഗത്ത് സഹായങ്ങൾ നൽകുന്ന പ്രവാസി മലയാളികളും പ്രവാസ സംഘടനകളും ലോകത്ത് തന്നെ മാതൃകയാണെന്ന് ഹരിത സ്പർശം കണിയാപുരത്ത് സംഘടിപ്പിച്ച പ്രവാസ ലോകം അഭിപ്രായപ്പെട്ടു. കൊവിഡ് പ്രതിരോധരംഗത്ത് പ്രവർത്തിയ്ക്കുന്ന മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിന് അണുനാശിനി ഉപകരണമായ എയർ മിസ്റ്റ് പമ്പ് ചടങ്ങിൽ വെച്ച് ഷാർജ കെഎംസിസി തിരുവനന്തപുരം ജില്ലയുടെ കൈത്താങ്ങ് ഹരിത സ്പർശം രക്ഷാധികാരിയും ഷാർജ കെ.എം സി സി വൈസ് പ്രസിഡൻറുമായ കബീർ ചാന്നാങ്കര വിതരണം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് തൗഫീക്ക് ഖരീം അദ്ധ്യക്ഷത വഹിച്ചു. ഹരിത സ്പർശം ചെയർമാൻ ഷഹീർ ജി അഹമ്മദ്, യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ ഖരീം, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുനീർ കൂര വിള, അൻസർ ഗഫൂർ, ഷഹിനാസ് എന്നിവർ സംസാരിച്ചു.