കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ നിൽപ്പ് സമരം നടത്തി.

 

ആറ്റിങ്ങൽ : കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇന്ധന നികുതിയിൽ കുറവ് വരുത്തുക, എണ്ണക്കമ്പനികളുടെ ഇന്ധനക്കൊള്ള അവസാനിപ്പിക്കുക , പൊതു ഗതാഗതം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഇന്ന് വൈകുന്നേരം തിരുവനന്തപുരം ജില്ലാ പ്രൈവറ്റ് ബസ് ഒപ്പറേറ്റേഴ്സിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ വച്ച് നടന്ന പ്രതിഷേധ നിൽപ്പ് സമരം ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ : എസ്. കുമാരി ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നജാം , ബസ് ഓപ്പറേറ്റർസ് ഭാരവാഹികളായ സാബു ജനത ( സെക്രട്ടറി ), ഷാജി അശ്വനി , റീജു ലാവണ്യ (ജോ : സെക്രട്ടറി മാർ ), അബ്ദുൽ സമദ് എകെഎം (ട്രഷറർ), വിജയ രാജൻ എസ്കെവി (സെൻട്രൽ കമ്മിറ്റി അംഗം), നിഖിൽ തിരുവാതിര, നാസർ ഷിബിൻ (എക്സികുട്ടീവ് അംഗങ്ങൾ), പ്രകാശ് ഓഫിസ് സ്റ്റാഫ്‌ എന്നിവർ പങ്കെടുത്തു.