ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഏര്യായിൽ 30 കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധം

 

കേന്ദ്ര സർക്കാരിൻ്റെ വേട്ടയാടലിനെതിരെ ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അമിതമായ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ചും സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഏര്യായിൽ 30 കേന്ദ്ര സർക്കാർ ആഫീസുകൾക്ക് മുന്നിൽ പ്രതിഷേധിച്ചു. സിഐറ്റിയു സംസ്ഥാന കമ്മറ്റിയംഗങ്ങളായ ആർ.രാമു ആറ്റിങ്ങൽ പോസ്റ്റാഫീസ് നടയിലും അഡ്വ. ആറ്റിങ്ങൽ ജി.സുഗുണൻ അവനവഞ്ചേരി പോസ്റ്റാഫീസ് നടയിലും ചിറയിൻകീഴ് കടകത്ത് ശിശോഭനനും ഉദ്ഘാടനം ചെയ്തു. അഞ്ചുതെങ്ങ് സുരേന്ദ്രൻ വക്കം പോസ്റ്റാഫീസ് നടയിലും എം.വി.കനകദാസ് ചിറയിൻകീഴ് പോസ്റ്റാഫീസും സി.പയസ് അഞ്ചുതെങ്ങ് പോസ്റ്റാഫീസ് നടയിലും ,വി വിജയകുമാർ മേൽക്കടയ്ക്കാവൂരിലും കടയ്ക്കാവൂർ റയിൽവെസ്റ്റേഷനിൽ കെ.രാജൻ ബാബുവും ഉദ്ഘാടനം ചെയ്തു. ഐ എൻ റ്റി യു സി നേതാക്കളായ പി ഉണ്ണികൃഷ്ണൻ ആറ്റിങ്ങൽ എൽഐസി ആഫീസിനു മുന്നിലും കിഴുവിലം രാധാകൃഷ്ണൻ കുറക്കട പോസ്റ്റാഫീസിനു മുന്നിലും ബാദുഷ -ഊരു പൊയ്കയിലും എ ഐ റ്റി യു സി നേതാക്കളായ മനോജ് ബി ഇടമന ചിറയിൻകീഴ് ബി എസ്.എൻ.എൽ ആഫീസിനു മുന്നിലും മണമ്പൂർ ഗോപകുമാർ ആലംകോട് പോസ്റ്റാഫീസിനു മുന്നിലും, കോരാണി ബിജു ഇളമ്പയിലും അഡ്വ.അജയകുമാർ പെരുംകുളത്തും എച്ച് എം.എസ് നേതാവ് കെ.എസ്.ബാബു ആറ്റിങ്ങൽ ബി.എസ്.എൻ എൽ ആഫീസിനു മുന്നിലും ഉദ്ഘാടനം ചെയ്തു. കായിക്കര- ആർ.ജറാൾഡും പൂത്തുറ ജെ .ലോറൻസും വക്കം ബി എസ് എൻ എൽ -കെ.അനിരുദ്ധനും ചിറയിൻകീഴ്റയിൽവെ സ്റ്റേഷൻ – ജി.വ്യാസനും പെരുമാതുറ – പി.മണികണ്ഠനും, കടകം -ബി.സതീശനും മുടപുരം – ജി വേണുഗോപാലൻ നായരും പറയത്തുകോണം – എസ്.ചന്ദ്രനും കോരാണി ബി.രാജീവും ചെമ്പൂര്- ചന്ദ്രബാബുവും, പൊയ്ക മുക്ക് – എ.അൻഫറും, അയിലം – ഷെഹിൻഷാജഹാനും കടയ്ക്കാവൂർ ബി എസ് എൻ എൽ ആഫീസ് – എസ്.സാബുവും കീഴാറ്റിങ്ങൽ – കെ. തൃദീപ് കുമാറും ഉദ്ഘാടനം ചെയ്തു.