പുളിമാത്ത് മേഖലയിൽ മൊബൈൽ ഫോൺ നൽകി ഡിവൈഎഫ്ഐ

 

പുളിമാത്ത്: പുളിമാത്ത് പഞ്ചായത്ത് 15ആം വാർഡ് ആയ പ്ലാവോട് പഠനസഹായം ആവശ്യമായ ഒരു കുടുംബത്തിൽ മൊബൈൽ ഫോൺ കൈമാറി.ഡിവൈഎഫ്ഐ പുളിമാത്ത് മേഖല കമ്മിറ്റി പരിധിയിൽ ഉള്ള പ്ലാവോട് യൂണിറ്റ് കമ്മിറ്റി ആണ് മാത്രകാപരമായ ഈ പ്രവർത്തനം ഏറ്റെടുത്തത്.
ഡിവൈഎഫ്ഐ കിളിമാനൂർ ബ്ലോക്ക് പ്രസിഡൻ്റ് എ ആർ നിയാസ് മൊബൈൽ ഫോൺ കുട്ടികൾക്ക് കൈമാറി.കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത് പഠനസഹായം ആവശ്യമായ 4 വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ എസ്എഫ്ഐ കിളിമാനൂർ ഏരിയാ കമ്മിറ്റിയുടെ പഠനവണ്ടി എത്തി കൈമാറിയിരുന്നു.

ഓൺലൈൻ പഠനത്തിന് സഹായം ആവശ്യമായ വിദ്യാർഥികൾക്ക് എല്ലാവർക്കും വേണ്ട സഹായങ്ങൾ എത്തിക്കാൻ ഉള്ള ശ്രമത്തിലാണ് പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ.
ഡിവൈഎഫ്ഐ മേഖല പ്രസിഡൻ്റ് തൻസീർ,ട്രഷറർ അരവിന്ദ്, പ്രിജു, എസ്എഫ്ഐ മേഖല സെക്രട്ടറി അഫ്സൽ,തുടങ്ങിയവർ പങ്കെടുത്തു.