യൂത്ത് കോൺഗ്രസ്‌ പുളിമാത്ത് മണ്ഡലം കമ്മിറ്റി പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.

 

യൂത്ത് കോൺഗ്രസ് പുളിമാത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് മഹാമാരി മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ 500 ഓളം കുടുംബങ്ങൾക്ക്‌ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കണ്ണൻ പുല്ലയിൽ അധ്യക്ഷത വഹിച്ച പരിപാടി ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് ഉൽഘാടനം നിർവഹിച്ചു. ജില്ലാപഞ്ചായത് മെമ്പർ ജിജി ഗിരികൃഷ്ണൻ, പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി, വൈസ് പ്രസിഡന്റ് അഹമ്മദ് കബീർ,ബ്ലോക് പഞ്ചായത്തു മെമ്പർ ബൻഷ ബഷീർ ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സലിം, സേവാദൽ മണ്ഡലം പ്രസിഡന്റ് വിഷ്ണുരാജ്, പഞ്ചായത്തു ജനപ്രീതിനിധികൾ, യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ ,കെ എസ് യൂ ജില്ലാ സെക്രട്ടറി ആദേശ് സുധാർമ്മൻ തുടങ്ങിയവർ പങ്കെടുത്തു..