പുളിമൂട് ഇരട്ടക്കലിംഗിന് സമീപമുള്ള പെട്രോൾ പമ്പിന് മുന്നിൽ കോൺഗ്രസ്‌ ധർണ്ണ നടത്തി

 

ചിറയിൻകീഴ് : കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ പെട്രോൾ, ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് പുളിമൂട് ഇരട്ടകലിംഗിന് സമീപമുള്ള പെട്രോൾ പമ്പിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ബിജു കിഴുവിലത്തിന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി എ. എസ് അനൂപ് ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു.

ചിറയിൻകീഴ് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എൻ വിശ്വനാഥൻ നായർ മുഖ്യ പ്രഭാഷണം നടത്തി. കിഴുവിലം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ കിഴുവിലം രാധാകൃഷ്ണൻ സ്വാഗതം അർപ്പിച്ചു. ജി. എസ്. ടി. യു മുൻ സംസ്ഥാന അധ്യക്ഷൻ ജെ ശശി, ഡിസിസി മെമ്പർ വി ബാബു, ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ഹാഷിം,യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ബിനോയ്‌ എസ് ചന്ദ്രൻ, കർഷക കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ രാജു, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ഷൈജു, സജാദ് മണ്ഡലം ജനറൽ സെക്രട്ടറി നന്ദകുമാർ, കിഴുവിലം ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടി നേതാവ് അനന്ദകൃഷ്ണൻ നായർ, എ. ഐ. പി. സി വർക്കിംഗ്‌ കമ്മിറ്റി അംഗം സബീർ അണ്ടൂർ, ഒ.ഐ.സി.സി കോൺഗ്രസ്‌ നേതാവ് നൗഷാദ്, പഞ്ചായത്ത്‌ മെമ്പർമാരായ ജയചന്ദ്രൻ നായർ സലീന, കിഴുവിലം സർവീസ് സഹകരണ ബാങ്ക് ബോർഡ്‌ മെമ്പർമാരായ സുദർശനൻ, സുധേവൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.