Search
Close this search box.

പുല്ലമ്പാറ മുത്തിപ്പാറ മൂന്ന്തോടിന് സമീപം ഓടിക്കൊണ്ടിരുന്ന കാർ പന്നിക്കൂട്ടം ഇടിച്ചു മറിച്ചു

eiNYTTI90375

 

പുല്ലമ്പാറ മുത്തിപ്പാറ മൂന്ന്തോടിന് സമീപം ഓടിക്കൊണ്ടിരുന്ന ടയോട്ട കാർ പന്നിക്കൂട്ടം ഇടിച്ചു മറിച്ചു.ഇന്നലെ (വ്യാഴാഴ്ച) രാത്രി കൂനൻ വേങ്ങയിൽ നിന്നും പുല്ലമ്പാറ യിലേക്ക് വരികയായിരുന്ന കാറാണ് മൂന്നു തോട് സമീപംവെച്ച് പന്നിക്കൂട്ടങ്ങൾ ആക്രമിച്ചത്. കൂട്ടത്തോടെ വന്ന പന്നി കൂട്ടങ്ങൾ കാറിടിച്ചു മറിക്കുകയായിരുന്നു. കാർ തലകീഴായി മറയുകയും ചെയ്തു. കാറിൽ ഉണ്ടായിരുന്നവർക്ക് പരിക്കുകളൊന്നും ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തേമ്പാമൂട് സ്വദേശിയായ അലിഫിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ.

ഈ പ്രദേശങ്ങളിൽ പന്നി ശല്യം അതിരൂക്ഷമാണ്. രാത്രികാലങ്ങളിലും പകലും ബൈക്ക് യാത്രക്കാർക്ക് ഇതിനോടകം തന്നെ നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത് . രാത്രികാലങ്ങളിൽ ഇതുവഴി സഞ്ചരിക്കുന്നവർ പ്രത്യേകം സൂക്ഷിക്കുക. പുല്ലമ്പാറ പഞ്ചായത്ത് പന്നി ശല്യത്തിന് ജാഗ്രത സമിതി രൂപീകരിക്കുകയും വനംവകുപ്പിന്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ വെടിവച്ച് കൊല്ലുകയും ചെയ്തിട്ടുണ്ട് . വീണ്ടും പന്നി ശല്യം അതിരൂക്ഷമാണന്നാണ് നാട്ടുകാർ പറയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!