ആർ. എസ്. പി മംഗലപുരം ലോക്കൽ കമ്മിറ്റി പച്ചക്കറി നൽകി.

 

മംഗലപുരം : ചെമ്പകമംഗലം കോൺഗ്രസ്‌ കമ്മിറ്റിയും പൊയ്കയിൽ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നടത്തുന്ന കിച്ചനിലേക്ക് ആർ. എസ്. പി മംഗലപുരം ലോക്കൽ കമ്മിറ്റി പച്ചക്കറി നൽകി. ആർ. എസ്. പി നിയോജക മണ്ഡലം സെക്രട്ടറി സലാഹുദ്ധീൻ, b മണ്ഡലം കമ്മിറ്റി അംഗങ്ങളായ നാസ്സിം, സുനിൽ എസ്പി , അഷ്‌കർ, ഗോപൻ ചേർന്ന് പൊയ്കയിൽ വാർഡ് മെമ്പറിന് സാധനങ്ങൾ കൈമാറി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗോപൻ,കോൺഗ്രസ് പ്രവർത്തകൻ മനു,കെ. എസ്. യു നേതാവ് ബാഹുൽ കൃഷ്ണ,യുത്ത് കോൺഗ്രസ് മംഗലാപുരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ അഖിലേഷ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.