സ്നേഹതീരത്തിന്റെ സുകൃതം സുരഭിലം വിദ്യാഭ്യാസ സ്കോളർഷിപ്പ് ദാന ചടങ്ങ് വെള്ളിയാഴ്ച.

 

പെരുമാതുറ സ്നേഹതീരത്തിന്റെ പത്താം വാര്‍ഷികാഘോഷമായ സുകൃതം സുരഭിലത്തിൻറ്റെഭാഗമായി 20 വിദ്യാർത്ഥികൾക്ക് 4 ലക്ഷം രൂപയുടെ കിംസ് ഹെൽത്ത് – സ്നേഹതീരം വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും, ഓൺലൈൻ പഠനത്തിന് വേണ്ടി നിർദ്ധനരായ പത്ത് വിദ്യാർത്ഥികൾക്ക് സൗജന്യമായി മൊബൈല്‍ ഫോണ്‍ വിതരണവും 18 ആം തീയതി വെള്ളിയാഴ്ച വൈകുന്നേരം 4മണിക്ക് സൂം പ്ലാറ്റ് ഫോമിൽ നടക്കുമെന്ന് പ്രസിഡന്റ് ഈ എം നജീബും ജനറല്‍ സെക്രട്ടറി എസ് സക്കീർ ഹുസൈനും അറിയിച്ചു.
സ്നേഹതീരം വൈസ് പ്രസിഡന്റ് ആയിരുന്ന ഫസിൽ ഹക്കിൻറ പേരിലുള്ള പ്രഥമ വിദ്യാഭ്യാസ സ്കോളർഷിപ്പും മെമൻറ്റോയും ചടങ്ങിൽ നൽകും.ചടങ്ങിലെ മുഖ്യാതിഥി മുൻ ഡിജിപി ഡോ അലക്സാണ്ടർ ജേക്കബ് മോട്ടിവേഷണൽ ട്ടോക്ക് നടത്തും. കിംസ് സിഎംഡി ഡോ എംഐ സഹദുള്ളാ ആശംസകള്‍ നേരും. സ്നേഹതീരം പ്രസിഡന്റ് ഇഎം നജീബിൻറ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക പരിപാടിയും അരങ്ങേറും.