വർക്കല റെയിൽവേ സ്റ്റേഷനിലെ മൂന്നാമത്തെ ഉദ്യാനത്തിനു തുടക്കം കുറിച്ചു

 

വർക്കല : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വർക്കല റെയിൽവേ സ്റ്റേഷനിലെ മൂന്നാമത്തെ ഉദ്യാനത്തിനു തുടക്കം കുറിച്ചു. സ്റ്റാർ തിയേറ്റർ റെയിൽവേ ഗേറ്റിന് സമീപമുള്ള റെയിൽവേ ഭൂമി വൃത്തിയാക്കി സ്റ്റേഷൻ മാസ്റ്റർ പ്രസന്ന കുമാറും സൗണ്ട് ഓഫ് സിറ്റിസൺ എന്ന സംഘടനയുടെ പ്രവർത്തകരും ചേർന്ന് തുടക്കംകുറിച്ചു. സ്റ്റേഷൻ മാനേജർ എം ശിവാനന്ദൻ, വർക്കല ജനമൈത്രി പോലീസ് ഓഫീസർ ജയപ്രസാദ് എന്നിവർ ചേർന്ന് ഉദ്ഘാടനം  നിർവഹിച്ചു. സ്റ്റുഡൻസ് പോലീസ് കേഡറ്റ് കുട്ടികളുമായി ചേർന്ന് സൈക്കിൾ റാലിയും സംഘടിപ്പിച്ചു. ഈ പരിപാടികൾ സൗണ്ട് ഓഫ് സിറ്റിസൺ പ്രവർത്തകരായ വിനീത് സജു സുദർശനൻ എന്നിവർ പങ്കെടുത്തു.