സുന്നീ വോയ്‌സ് വർക്കല സോണിന് കീഴിൽ ശില്പശാല സംഘടിപ്പിച്ചു

 

കല്ലമ്പലം: അക്ഷരായനം എന്ന തലക്കെട്ടിൽ എസ്.വൈ.എസ് മുഖപ്പത്രമായ സുന്നീ വോയ്സിൻ്റെ പ്രചരണത്തിൻ്റെയും വരിചേർക്കലിൻ്റെയും ഭാഗമായി വർക്കല സോണിന് കീഴിൽ ഓൺലൈൻ ശിൽപ്പാശാല സഘടിപ്പിച്ചു.

സോൺ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ്‌ ജൗഹരിയുടെ അധ്യക്ഷതയിൽ നൗഫൽ മദനി പ്രാർത്ഥനയും, അനീസ് സഖാഫി സ്വാഗതവും പറഞ്ഞു. ജില്ലാ ഉപാധ്യക്ഷൻ വെള്ളൂർ സിദ്ദീഖ് അഹ്സനി വിഷയാവതരണം നടത്തി.
റിയാസ് പാലച്ചിറ, ബാസിത്, സുഹൈൽ ഷാ, നസീം ഫാളിലി, സിയാദ്, യാസർ,എ.കെ നിസാം എന്നിവർ പ്രസംഗിച്ചു.

വർക്കല,എഴിപ്പുറം, ആലംകോട്, നാവായിക്കുളം സർക്കിളുകളിലെ യൂണിറ്റുകളിൽ നിന്നുള്ള ഭാരവാഹികൾ പങ്കെടുത്തു. സയ്യിദ് ഹുസൈൻ ബാഫഖി നന്ദി പറഞ്ഞു