കഠിനംകുളത്ത് ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ മുന്നിട്ടിറങ്ങി ടീം വെൽഫെയർ

 

കണിയാപുരം: സ്മാർട്ട് ഫോണോ ടി വിയോ ഇല്ലാത്തത് കാരണം സ്കൂൾ കുട്ടികളുടെ ഡിജിറ്റൽ പഠനം മുടങ്ങാതിരിക്കാൻ ടീം വെൽഫെയർ പള്ളിനടയുടെ കരുതൽ. ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കഠിനംകുളം പഞ്ചായത്ത് പരിധിയിലെ മുഴുവൻ വിദ്യാർഥികൾക്കും സ്മാർട്ട് ഫോണോ ടിവിയോ എത്തിച്ചു നൽകാനുള്ള ശ്രമത്തിൻറെ ഭാഗമായി ഇ ലേണിങ് ചലഞ്ച് പദ്ധതി നടപ്പിലാക്കുകയാണ് ടീം വെൽഫെയർ.കഴിഞ്ഞദിവസം ടീം വെൽഫെയർ പ്രവർത്തകരുടെ അന്വേഷണത്തിൽ തങ്ങളുടെ പ്രദേശത്തെ വിദ്യാർഥിനിക്ക് ടിവി സൗകര്യം ഇല്ല എന്ന് അറിയിച്ചതിനെ തുടർന്ന് ടീം വെൽഫെയർ കൺവീനർ അംജദ് റഹ്മാന്റെ നേതൃത്വത്തിൽ മുഫാസിൽ , നൗഫൽ ,ഫൈസൽ എന്നിവർ ചേർന്ന് കുട്ടിയുടെ വീട്ടിൽ ടിവി എത്തിച്ചു നൽകി.ഈ ലേണിങ് ചലഞ്ച് പദ്ധതിയിലേക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായം ടീം വെൽഫെയർ കൺവീനർ അംജദ് അഭ്യർത്ഥിച്ചു.ഡിജിറ്റൽ പഠന സൗകര്യമില്ലാത്ത യോഗ്യരായ വിദ്യാർഥികളെ കണ്ടെത്തി സഹായങ്ങൾ അവർക്ക് നേരിട്ട് എത്തിക്കുമെന്ന് ടീം വെൽഫെയർ ഉറപ്പുനൽകി.