
തച്ചപ്പള്ളി ഗവ: എൽ. പി. സ്കൂളിലെ 250-ൽ പരം വിദ്യാർത്ഥികൾക്ക് പി. റ്റി. എ സംഘടിപ്പിച്ച പഠനക്കിറ്റ് ചലഞ്ചിന്റെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു.പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി. ആർ. അനിൽകുമാർ പഠനകിറ്റിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു.
സ്കൂൾ പി. റ്റി. എ പ്രസിഡന്റ് അൻഷാദ് ജമാൽ അധ്യക്ഷനായിരുന്നു. സ്കൂൾ എസ്. എം. സി ചെയർമാൻ സന്തോഷ് കുമാർ ഹെഡ്മിസ്ട്രെസ് സൈദ, അധ്യാപകരായ ഷഹീദ, വഹ്ന ഉറൂബ്, അഫ്സത്ത്, എസ്. എം. സി. അംഗങ്ങളായ രവീന്ദ്രൻ നായർ, ഷിബിന, പി. റ്റി. എ അംഗം രജിത എന്നിവർ പങ്കെടുത്തു.