തൊളിക്കുഴിയിൽ പരിസ്ഥിതി ദിനാചരണം നടത്തി

 

പഴയകുന്നുമ്മേൽ: സിപിഐ(എം) തൊളിക്കുഴി ബ്രാഞ്ച് കമ്മിറ്റിയുടെയും ഡിവൈഎഫ്ഐ തൊളിക്കുഴി യൂണിറ്റ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ തൈകൾ നട്ടു. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, സിപിഐ(എം) കിളിമാനൂർ ഏരിയ കമ്മിറ്റി അംഗവുമായ കെ. രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. തൊളിക്കുഴി എസ്. വി. എൽ. പി. എസ് ഹെഡ്മാസ്റ്റർ രാജേഷ് സാറും പങ്കാളിയായി. സിപിഐ(എം) അടയമൺ ലോക്കൽ കമ്മിറ്റി അംഗം ഡി. ദേവദാസ്, ബ്രാഞ്ച് സെക്രട്ടറി, ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികൾ, പാർട്ടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു…