തൊളിക്കുഴി പബ്ലിക് മാർക്കറ്റിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

 

തൊളിക്കുഴി :പഴയകുന്നുമ്മേൽ പഞ്ചായത്ത്‌ തൊളിക്കുഴി ഏഴാം വാർഡിൽ
മഴക്കാലത്തിനു മുന്നോടിയായി
തൊളികുഴി പബ്ലിക് മാർക്കറ്റ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
വാർഡ് മെമ്പർ ഷീജ സുബൈർ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.
പ്രസ്തുത പരിപാടിയിൽ
വാർഡ് നോടൽ ഓഫീസർ ഷമീം എ ആർ, എ, ജാഗ്രത സമിതി അംഗങ്ങളായ ഷിഹാബുദീൻ, സോമൻ റ്റി, നൗഷാദ്, അൽ അമീൻ, യാസീൻ ഷെരീഫ്, അരുൺരാജ്, അനീസ് എഫ്, മുനീർ എം എ,നൗഫൽ കെ എസ്,സഫീർഖാൻ, ആഷിക്
തൊഴിലുറപ്പ് തൊഴിലാളികൾ ബാലകൃഷ്ണൻ, ഷീബ, ശാന്ത അങ്കണ വാടി ടീച്ചർ ഷീല വാർഡ് ജാഗ്രത സന്നദ്ധപ്രവർത്തകർ
പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിതത്തോടെ കാട് വൃത്തിയാക്കുകയും മാലിന്യങ്ങൾ നീക്കം ചെയുകയും ചെയ്തു.
പരിസ്ഥിതി ദിനമായ നാളെ
തൊളിക്കുഴി എസ് വി എൽ പി സ്കൂൾ ചൈതന്യ അങ്കണവാടി ശുചീ കരിക്കുമെന്നും ജാഗ്രത സമിതി അറിയിച്ചു..