തൊളിക്കുഴി എസ്. വി.എൽ. പി സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചു റാണി നിർവഹിച്ചു

 

തൊളിക്കുഴി :ഈ വർഷത്തെ പ്രവേശനോത്സവം ഓൺലൈൻ പ്ലാറ്റ്ഫോമിൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കുകയുണ്ടായി.
പ്രവേശനോത്സവ ഉദ്ഘാടനം മൃഗസംരക്ഷണ,ക്ഷീര വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് ആറ്റിങ്ങൽ എംപി അട്വ.അടൂർപ്രകാശ്, കൊല്ലം എംപി അഡ്വ. എൻ കെ പ്രേമചന്ദ്രൻ ആറ്റിങ്ങൽ എംഎൽഎ ഒ. എസ്.അംബിക,എം.മുകേഷ് എംഎൽഎ,മുൻ എം എൽ എ അഡ്വ.ബി സത്യൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ജി കൃഷ്ണൻ,പഞ്ചായത്ത് പ്രസിഡണ്ട്,കെ രാജേന്ദ്രൻ,വാർഡ് മെമ്പർ ഷീജ സുബൈർ,എഇ ഒ വി.രാജു,ഡയറ്റ് പ്രിൻസിപ്പൽ ഡോ :ഷീജ കുമാരി, ബി പി ഒ വി. ആർ.സാബു,പിടിഎ പ്രസിഡണ്ട് എം.തമീമുദ്ദീൻ, മാനേജർ ഡോക്ടർ. എ.ഫസലുദ്ദീൻ ഹെഡ്മാസ്റ്റർ വി ആർ രാജേഷ് റാം,സിനിമ സംവിധായകൻ പ്രജേഷ് സെൻ,കവിയും ഗാനരചയിതാവുമായ കുന്നത്തൂർ ജെ പ്രകാശ്, അടയമൺ പി എച് സി ഡോക്ടർ ഷീജ,ഓൺലൈൻ ക്ലാസ് നയിക്കുന്ന അധ്യാപകൻ നൗഫൽ മാഷ്,പിടിഎ അംഗങ്ങൾ, മാനേജ്മെൻറ് പ്രതിനിധികൾ, അധ്യാപകർ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.

തുടർന്ന് ഓൺലൈൻ ക്ലാസ് പി ടി എ യും കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.2 മണി മുതൽ വീടുകളിൽ കുട്ടികൾക്കുള്ള ഗൃഹ തല
പ്രവേശനോത്സവആഘോഷങ്ങളും സംഘടിപ്പിച്ചു.