തോന്നയ്ക്കൽ ഹയർസെക്കന്ററി സ്കൂളിലെ എസ്പിസി കുട്ടികൾ സമൂഹ അടുക്കളയിലേക്ക് സഹായമെത്തിച്ചു

 

മംഗലപുരം: തോന്നയ്ക്കൽ ഹയർസെക്കന്ററി സ്കൂളിലെ എസ്പിസി സ്റ്റുഡന്റ്സ് യൂണിറ്റിലെ കുട്ടികൾ ശേഖരിച്ച ഫണ്ടിൽനിന്നും ഗ്രാമപഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ ഹെഡ്മിസ്ട്രസ് നസീമ ബീവിയിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം ഏറ്റുവാങ്ങി. സിഐ ടോംസൺ, എസ്ഐ ഹരി, എസ്ഐ രാധാകൃഷ്ണൻ, സ്പെഷ്യൽ ബ്രാഞ്ച് വിനോദ്, വനിതാ പോലീസ് നസീറ, പിടിഎ പ്രസിഡന്റ് രാജശേഖരൻ, ഷെഫീക്ക്‌, നസീബ്, വൈസ് പ്രസിഡന്റ് മുരളീധരൻ, സ്റ്റാന്റിൻ കമ്മിറ്റി ചെയർപേഴ്സൺ കെ. പി. ലൈല, വി. അജികുമാർ, സെക്രട്ടറി ജി. എൻ. ഹരികുമാർ, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ തുടങ്ങിയവർ പങ്കെടുത്തു.