തിരുവനന്തപുരത്ത് 1,775 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

 

 

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (13 ജൂൺ 2021) 1,775 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,315 പേർ രോഗമുക്തരായി. 14.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 13,576 പേർ ചികിത്സയിലുണ്ട്.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 1,640 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ ആറു പേർ ആരോഗ്യ പ്രവർത്തകരാണ്.

പുതുതായി 3,413 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 2,736 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 54,870 ആയി.