വാക്സിൻ ചലഞ്ച് -39,700 രൂപ സിഐറ്റിയു നൽകി.

 

വാക്സിനു പണം വേണമെന്ന കേന്ദ്ര സർക്കാരിൻ്റെ ആദ്യ നടപടിയിൽ പ്രതിഷേധിച്ച് കേരളത്തിലെ ജനങ്ങൾ സ്വയം ഏറ്റെടുത്ത വാക്സിൻ ചലഞ്ചിലേക്ക് സി ഐ റ്റി യു ആറ്റിങ്ങൽ ഏര്യാ കമ്മറ്റി 39700/- രൂപ തൊഴിലാളികളിൽ നിന്നും സമാഹരിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. രണ്ടാംഘട്ട തുക   സിഐറ്റിയു സംസ്ഥാന കമ്മറ്റിയംഗങ്ങളായ ആർ.രാമുവും ആർ.സുഭാഷും ചേർന്നു തൊഴിലാളികളുടെ കരുത്തുറ്റ നേതാവും തൊഴിൽ വിദ്യാഭ്യാസമന്ത്രിയുമായ വി.ശിവൻകുട്ടിക്ക് കൈമാറി. സിഐറ്റിയു ജില്ലാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രനും പങ്കെടുത്തു.