വക്കത്ത് ഇരുചക്രവാഹനം തള്ളി യുവാക്കളുടെ പ്രതിഷേധം

 

കൊടും ദുരിതമനുഭവിക്കുന്ന ജനതയുടെ മേൽ കടുത്ത ഭാരം അടിച്ചേൽപ്പിക്കുന്ന തരത്തിൽ ദിനംതോറും പെട്രോളിനു വില കൂട്ടി 100 രൂപയോളമെത്തിച്ച കേന്ദ്ര സർക്കാരിനെതിരെ വക്കത്ത് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഇരുചക്രവാഹനം തള്ളി പ്രതിഷേധിച്ചു.സി പി ഐ (എം) ആറ്റിങ്ങൽ ഏര്യ കമ്മറ്റിയംഗം എസ്.വേണുജി വാഹനം ഉരുട്ടൽ ആശുപത്രി ജംഗ്ഷനിൽ വച്ച് ഫ്ലാഗ് ഒഫ് ചെയ്തു. പാർട്ടി ലോക്കൽ കമ്മറ്റി സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ലോക്കൽ കമ്മറ്റിയംഗങ്ങളായ കെ.അനിരുദ്ധൻ, കെ.പ്രഭകുമാർ, വി.വീര ബാഹു, ആർ.സോമനാഥൻ, ബ്രാഞ്ച് സെക്രട്ടറിമാരായ എം.അക്ബർ ഷ, റ്റി.ഷാജു, ഡിവൈഎഫ്ഐ നേതാക്കളായ എ.ആർ.റസൽ, എസ്.സജീവ്, എം.എസ്.കിഷോർ, ബി.നിഷാൻ, നിബിൻ, ജിതിൻ പ്രകാശ്, എസ്.ദേവകുമാർ, എം.അരാഫത്ത്, എസ്.ഷാനവാസ്, എൻ.ദിനു, എ.അൻവർ, അലിംഷ, അനസ് കായൽവാരം എന്നിവർ നേതൃത്വം നൽകി.