വക്കം പഞ്ചായത്തിനെതിരെ ഭക്ഷണ വിതരണ പ്രതിഷേധവുമായി സി.പി.ഐ (എം)

 

കോവിഡ് മഹാമാരിയിൽ ആരെയും പട്ടിണിയ്ക്കിടരുതെന്ന കേരള മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ പഞ്ചായത്ത്‌ അവഗണിക്കുന്നെന്ന് ആരോപിച്ച് സി.പി.ഐ (എം) വക്കം ലോക്കൽ കമ്മറ്റി ഭക്ഷണം നൽകി പ്രതിഷേധമാരംഭിച്ചു.14 വാർഡുകളിലായി പ്രതിദിനം 200 ഓളം ഭക്ഷണപ്പൊതികൾ വിതരണം ചെയ്താണ് പ്രതിഷേധിക്കുന്നത്. രണ്ടാം ദിവസത്തെ ഭക്ഷണ വിതരണം വക്കം ഫാർമേഴ്സ് ബാങ്ക് പ്രസിഡൻ്റ് ജെ.സലിം നിർവ്വഹിച്ചു.പാർട്ടി ലോക്കൽ കമ്മറ്റി സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ലോക്കൽ കമ്മറ്റിയംഗങ്ങളായ കെ.അനിരുദ്ധൻ, എസ്.പ്രകാശ്, കെ.പ്രഭ കുമാർ, ആർ.സോമനാഥൻ, എ.ആർ.റ സൽ, വി.വീരബാഹു, എ.സുശീല ,ബ്രാഞ്ച് സെക്രട്ടറിമാരായ ജോസ്, അക്ബർഷ, സുരേഷ്ചന്ദ്രബാബു, ഷാജു റ്റി ,എൻ.എസ്.ചന്ദ്രൻ ,എസ് .സജീവ്, എം.എസ്.കിഷോർ, എം. മാജിത, യക്ഷരാജ്, അനസ് കായൽ വാരം തുടങ്ങിയവർ പങ്കെടുത്തു.