പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവ് – വക്കത്ത് മഹിളകൾ പ്രതിഷേധിച്ചു.

 

പെട്രോളിയം ഉൽപ്പന്നങ്ങളുടെ അമിതമായ വില വർദ്ധനവിൽ പ്രതിഷേധിച്ചു വക്കത്ത് മഹിളകൾ പ്രതിഷേധിച്ചു.അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വക്കം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിലാണ് മഹിളകൾ സ്കൂട്ടറുകൾ തള്ളി പ്രതിഷേധിച്ചത്. പ്രതിഷേധയോഗം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മറ്റിയംഗം അഡ്വ.ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പഞ്ചായത്ത് കമ്മറ്റിപ്രസിഡൻ്റ് എം.മാജിത അദ്ധ്യക്ഷത വഹിച്ചു. ഏര്യാ കമ്മറ്റിയംഗങ്ങളായ ന്യൂട്ടൺ അക്ബർ, ഗീതാ സുരേഷ്, രജനി ജയറാം, ബി.പ്രശോഭന, ദേവീ ബാബു, ഷജീല വഹാബ്, വീണ വിശ്വനാഥൻ, നസീമ, ശ്രീജ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി എ.സുശീല സ്വാഗതം പറഞ്ഞു.