വാമനപുരം ഡി.ബി.എച്ച്.എസിലെ പ്രവേശനോത്സവവും നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനവും

 

വാമനപുരം ഡി.ബി.എച്ച്.എസിലെ പ്രവേശനോത്സവം, നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം എന്നിവ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംഘടിപ്പിച്ചു. പി.റ്റി.എ പ്രസിഡൻറ് പ്രസന്നകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പുളിമാത്ത് പഞ്ചായത്ത് പ്രസിഡൻ്റ് ജി.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനവും പത്താം ക്ലാസിൽ പഠിക്കുന്ന 94 കുട്ടികൾക്ക് സ്കൂൾ സ്പോൺസർ ചെയ്യുന്ന ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്ഘാടനവും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി.പി. മുരളി നിർവഹിച്ചു.
പുളിമാത്ത് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഡി.രഞ്ജിതം, വാർഡ് മെമ്പർ എ.ആശ, പി.ടി.എ വൈസ് പ്രസിഡൻറ് ഷിബു, എക്സിക്യുട്ടീവ് അംഗം എം.ജയേന്ദ്രകുമാർ എന്നിവർ സംസാരിച്ചു.
ഹെഡ്മിസ്ട്രസ് വി.ജയലത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സജി കിളിമാനൂർ കൃതജ്ഞതയും പറഞ്ഞു.

12 മണി മുതൽ ക്ലാസ്തല പ്രവേശനോത്സവങ്ങൾ ഓൺലൈനിൽ നടന്നു. കുട്ടികളുടെ മികവുകളുടെ അവതരണവും ചർച്ചയും തുടർന്ന് നടന്നു