മഴക്കാലപൂർവ ശുചീകരണത്തിന് പോലീസും മുന്നിൽ

 

വർക്കല : വർക്കലയിൽ മഴക്കാലപൂർവ ശുചീകരണവുമായി പോലീസ്. ഡിവൈ.എസ്.പി. എൻ.ബാബുക്കുട്ടന്റെ നേതൃത്വത്തിൽ പോലീസുകാർ ചേർന്ന് സ്റ്റേഷനും പരിസരവും വൃത്തിയാക്കി.നാല്പതോളം പോലീസുകാർ ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളികളായി. മഴക്കാലത്ത് സാംക്രമികരോഗങ്ങൾ ഉണ്ടാകുന്നത് തടയാൻ ലക്ഷ്യമിട്ടാണ് ശുചീകരണപ്രവർത്തനങ്ങൾ നടത്തിയതെന്ന് എസ്.എച്ച്.ഒ. ദ്വിജേഷ് പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികളും ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളികളായി. സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ ഒതുക്കിവെയ്ക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവമാലിന്യങ്ങളും തരംതിരിച്ച് സംസ്‌കരണത്തിനായി മാറ്റുകയും ചെയ്തു.