വനം കൊള്ളയ്‌ക്കെതിരെ വർക്കലയിൽ യൂത്ത് കോൺഗ്രസ്‌ തൈകൾ നട്ട് പ്രതിഷേധിച്ചു .

 

കേരളത്തിലെ വനം കൊള്ളക്കെതിരെ തിരുവനന്തപുരം കൊല്ലം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഇളബ്രക്കോട് വനത്തിൽ യൂത്ത് കോൺഗ്രസ്‌ വർക്കല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മരതൈകൾ നട്ടു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ്പ്രസിഡന്റ് എൻ എസ് നുസൂർ ഉദ്‌ഘാടനം ചെയ്തു. നിക്ഷ്പക്ഷമായ അന്വേഷണം നടത്തിയാൽ മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംസ്ഥാനത്തെ വനംമാഫിയ സംഘത്തെ നിയമത്തിനുമുൻപിൽ കൊണ്ടുവരാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഈട്ടി, തേക്ക്, ചന്ദനം എന്നിവയുടെ തൈകൾ നട്ടായിരുന്നു പ്രതിഷേധം. പരിപാടി തുടങ്ങുന്നതിനു മുൻപ് ഫോറസ്ററ് ഉദ്യോഗസ്ഥരും പ്രവർത്തകരും തമ്മിൽ വാക്കുതർക്കം ഉണ്ടായി.സംസ്ഥാന സെക്രട്ടറി ശരത്, ജില്ലാ ഭാരവാഹികൾ ബൻഷാ, ഹരികൃഷ്ണൻ, ഷാലിമാർ, കോൺഗ്രസ്‌ നേതാക്കളായ അഡ്വ. ബി.ഷാലി, അഡ്വ.എം.എം താഹ, നിസാം, മക്തൂം, നിസാർ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഫ്സൽ.എസ്.ആർ, എ. നിഹാസ് പഞ്ചായത്തംഗം ഷിബിലി എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ അജാസ്.എ, മിഥുൻകൃഷ്ണ, ജാസിം, അനൂപ് പകൽക്കുറി, അച്ചുസത്യദാസ്, ജാഫർ അരുൺമോഹൻ, ഷിഹാബ് , വിനോദ്, റിയാസ്.എം,വൈശാഖ് തുടങ്ങിയവർ നേതൃത്വം നൽകി.