വയ്യേറ്റ് പമ്പിൽ പെട്രോൾ അടിക്കാനെത്തിയവർക്ക് പണം നൽകി യൂത്ത് കോൺഗ്രസിന്റെ വേറിട്ട പ്രതിഷേധം

 

നെല്ലനാട് :യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ചു കൊണ്ട് ടാക്സ് പേ ബാക്ക് പ്രതിഷേധം യൂത്ത് കോൺഗ്രസ്‌ നെല്ലനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വയ്യേറ്റ് പെട്രോൾ പമ്പിൽ നടന്നു….

പമ്പിൽ എത്തുന്ന വാഹന ഉടമകൾക്ക് 1 ലിറ്റർ പെട്രോൾ അടിക്കുമ്പോൾ സംസ്ഥാന-കേന്ദ്ര നികുതി തുകയായ 61/-രൂപ തിരികെനൽകി. ഇത്തരത്തിൽ പമ്പിൽ എത്തുന്ന ആളുകൾക്ക് നികുതി പണം തിരികെ കൊടുക്കുന്ന പ്രതീകാത്മകമായ സമരം ആണ് സംഘടിപ്പിച്ചത്. 5 പേർക്ക് ഈ തുക നൽകികൊണ്ട് യൂത്ത് കോൺഗ്രസ്‌ ജില്ലാ ഉപാധ്യക്ഷൻ സുജിത് എസ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ രഞ്ജിത്, മണ്ഡലം ഭാരവാഹികളായ അനന്തു, അരുൺ, വിഷ്ണു, അനന്തു, അൻസർ എന്നിവർ പങ്കെടുത്തു.