വീരളം പച്ചകുളം ശ്രീ നാരായണീയം റസിഡൻസ് അസോസിയേഷൻ രണ്ടാംഘട്ട സൗജന്യ പച്ചക്കറി കിറ്റ് വിതരണം നടത്തി

 

ആറ്റിങ്ങൽ : വീരളം പച്ചകുളം ശ്രീ നാരായണീയം റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ രണ്ടാംഘട്ട സൗജന്യ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.26 ആം വാർഡ് കൗൺസിലർ ബിനു രണ്ടാംഘട്ട പച്ചക്കറി വിതരണം ഉദ്ഘാടനം ചെയ്തു.27 ആം വാർഡ് കൗൺസിലർ ഷീജ, അസോസിയേഷൻ പ്രസിഡന്റ് കണ്ണൻ, സെക്രട്ടറി ശിവാനന്ദൻ, ഖജാൻജി രമേശ് ജെയിൻ, വൈസ് പ്രസിഡന്റ് മുരളീധരൻ നായർ, കുടുംബാംഗം ഗോപൻ തുടങ്ങിയവർ കിറ്റ് വിതരണത്തിന് മേൽനോട്ടം നൽകി. നേരത്തെ ഒന്നാംഘട്ട പച്ചക്കറി വിതരണ ഉദ്ഘാടനം 27ആം കൗൺസിലർ ഷീജ നിർവഹിച്ചിരുന്നു.