വെഞ്ഞാറമൂട് കോട്ടുകുന്നം വാർഡിലെ മുഴുവൻ വീടുകളിലും ഭക്ഷ്യക്കിറ്റ് വിതരണം

 

വെഞ്ഞാറമൂട് : സിപിഐ വെഞ്ഞാറമൂട് ഈസ്റ്റ് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ കോട്ടു കുന്നം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കോട്ടു കുന്നം വാർഡിലെ മുഴുവൻ വീടുകളിലും ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. ഭക്ഷ്യ കിറ്റ് വിതരണോദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ : ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി എ. എം റൈസ്, മണ്ഡലം അസ്സി. സെക്രട്ടറി പിജി ബിജു, വാർഡ് മെമ്പർ യു. നാസർ, എ. ഐ. വൈ. എഫ് സംസ്ഥാനകമ്മിറ്റി അംഗം ആർ എസ് ജയൻ , തൈക്കാട് രാജൻ, ജെ.ലക്ഷ്മണൻ, മോഹനൻ നെല്ലനാട്, അക്ഷയ്, അബിൻ വിജയകുമാർ , റാഫി, റിയാസ് , ഹർഷൻതുടങ്ങിയവർ പങ്കെടുത്തു