
വി വോക്ക് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വർക്കല വെട്ടൂർ ഗ്രാമപഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചണിലേക്ക്. ഭക്ഷ്യവസ്തുക്കൾ സംഭാവന ചെയ്തു. വി വോക്ക് വൈസ് പ്രസിഡൻറ് അഷറഫ്ൻറെ നേതൃത്വത്തിലാണ് കമ്മ്യൂണിറ്റി കിച്ചനിലേക്ക് ഭക്ഷ്യവസ്തുക്കൾ നൽകിയത്. 2016 മുതൽ ചാരിറ്റി പ്രവർത്തന രംഗത്ത് സജീവമാണ് വി വോക്ക് എന്ന ചാരിറ്റബിൾ ട്രസ്റ്റ്.
വെട്ടൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകിയ ഭക്ഷ്യവസ്തുക്കൾ ഏറ്റുവാങ്ങിയത് പഞ്ചായത്ത് വൈസ് പ്രസിഡൻറ് നാസിമുദ്ദീൻ, മെമ്പർ സുറുമിയും ചേർന്നാണ്.