വിളപ്പിൽ പഞ്ചായത്തിൽ നിയന്ത്രണം ശക്തമാക്കി

 

കോവിഡ് വ്യാപനം വർധിച്ചതിനാൽ വിളപ്പിൽ പഞ്ചായത്ത് ജില്ലാ ഭരണകൂടം കൺടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ പഞ്ചായത്ത് കോർ കമ്മിറ്റി ചേർന്ന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു.

പഞ്ചായത്തിലെ പൊതുചന്തകൾ അടച്ചിടും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് 12 വരെ പ്രവർത്തിക്കാം. ഹോട്ടലുകളിൽ രാവിലെ എട്ടു മുതൽ വൈകീട്ട് ആറു വരെ പാഴ്‌സൽ, ഡെലിവറി എന്നിവയ്ക്കായി തുറക്കാം. ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗണായിരിക്കുമെന്ന് പഞ്ചായത്ത് അറിയിച്ചു