ജോലിക്കിടെ മരണപെട്ട ജല ശുദ്ധികരണ പ്ലാന്റ് താൽകാലിക ജീവനക്കാരന്റെ കുടുംബത്തിന് ധനസഹായം കൈമാറി

 

കേരളാ വാട്ടർ അതോറിറ്റി നെടുമങ്ങാട് ഡിവിഷനിൽ ജോലിക്കിടെ മരണപെട്ട ജല ശുദ്ധികരണ പ്ലാന്റ് താൽകാലിക ജീവനക്കാരനായിരുന്ന രാജീവലോചനന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച ധനസഹായം കൈമാറി. അരുവിക്കര ഡിവിഷനിലെ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ രാജീവലോചനന്റെ കുടുംബാഗംങ്ങളായ ഭാര്യ സുധ, മക്കൾ ദീപരാജ്, ദീപ്തി രാജ് എന്നിവർക്ക് കരാർ തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റും ആറ്റിങ്ങൽ മുൻ എം.എൽ.എയുമായ അഡ്വ ബി സത്യൻ, അരുവിക്കര എക്സ്ക്യൂട്ടിപ് നൗഷാദ് എന്നിവർ ചേർന്നാണ് തുക കൈമാറിയത്.

2021 മാർച്ചിൽ പാന്റിലെ ജോലിക്കിടെ താൽകാലിക ജീവനകാരനായ രാജീവലോചൻ മരണപ്പെടുകയായിരുന്നു തുടർന്ന് ജീവനക്കാരും ബന്ധുക്കളും ഉൾപ്പെടെ ഇദ്ദേഹത്തിന്റെ ബോഡി പ്ലാൻ്റിന് മുന്നിൽ വച്ച് പ്രതിഷേധിച്ചിരുന്നു. അന്നത്തെ ആറ്റിങ്ങൽ എം.എൽ എ യായ അഡ്വ.ബി.സത്യൻ, ജലവിഭവ വകുപ്പ് മന്ത്രി ,വാട്ടർ അതോറിറ്റി ഉന്നത ഉദ്യാഗസ്ഥരുമായി സംസാരിച്ച് കുടുംബത്തിന് വേണ്ട സഹായങ്ങൾ നല്കുമെന്ന് അറിയിച്ചതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിക്കും സംസ്കാര ചടങ്ങുകൾ നടത്തുകയുമായിരുന്നു.. അന്നത്തെ ജലവിഭ വകുപ്പ് മന്ത്രിയായിരുന്ന കൃഷ്ണൻകുട്ടിയുമായി നടത്തിയ ചർച്ചയിൽ സഹായധനം അനുവദിക്കുമെന്ന് അറിയിക്കുകയും ഗവൺമെൻ്റ് 2 ലക്ഷം രൂപ അനുവദിച്ച് അതോറിറ്റിക്ക് നിർദ്ദേശം നല്കുകയും ചെയ്തു.കുടുംബത്തിലെ ഒരാൾക്ക് താല്കാലിക ജോലിയും നല്കുകയുണ്ടായി.

ഡിവിഷൻ ജീവനക്കാരും എച്ച് ആർ യൂണിയൻ ഭാരവാഹികൾ ആയ ശശികുമാർ എം.എ, നിതിൻ, ഉജിത്ത്, ദിലീപ്,അനീഷ്, രജിത്ര എന്നിവരും പങ്കെടുത്തു. സഹായ ധനം പ്രഖ്യാപിച്ച എൽ.ഡി.എഫ് ഗവൺമെൻറിനും, വാട്ടർ അതോറിറ്റി ഉന്നത ഉദ്യാഗസ്ഥർക്കും കുടുംബാംഗങ്ങളും യൂണിയൻ ഭാരവാഹികളും നന്ദി അറിയിക്കുകയുണ്ടായി. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു എച്ച്.ആർ ജീവനക്കാരൻ്റെ കുടുംബത്തിന് ഇത്തരത്തിൽ വാട്ടർ അതോറിറ്റി സഹായധനം നല്കുന്നത്.രാജീവലോചനൻ്റെ രണ്ടാമത്തെ മകളുടെ വിവാഹം അടുത്ത് തന്നെ നടത്താനിരിക്കെ ലഭിച്ച സഹായം കുടുംബത്തിന് ഏറെ ആശ്വാസമാണ്.

കോവിഡ് മഹാമാരി നാടിനെ പിടികൂടിയതിന് ശേഷം താല്കാലിക കരാർ അടിസ്ഥാനത്തിൽ വാട്ടർ അതോറിറ്റിക്ക് കീഴിൽ തൊഴിലെടുത്ത് വരുന്ന ജീവനക്കാരുടെ അവസ്ഥ പരമ ദയനീയമാണ്. പലരും അപകടത്തിൽപ്പെടുകയും, ചിലർക്ക് ജീവൻ നഷ്ടമാകുകയുമുണ്ടായി. കോവിഡ് ബാധിതരായി ചിലർ ചികിൽസയിലുമാണ്. തൊഴിൽ സുരക്ഷിതത്വമോ, സേവന വേതന വ്യവസ്ഥകളോ ഇല്ല. അവശ്യ സർവ്വീസായ വാട്ടർ അതോറിറ്റിക്ക് കീഴിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്ക് ആശുപത്രികളിലെ ജീവനക്കാർക്ക് നൽകുന്ന വേതനമെങ്കിലും നൽകാൻ തയ്യാറാകണം. തൊഴിൽ സുരക്ഷയും ഇൻഷ്വറൻസ് പരിരക്ഷയും നൽകണം. കോവിഡ് മഹാമാരിയിൽ അസംഘടിത തൊഴിലാളികളായവരെ കൂടി സംരക്ഷിക്കാൻ തയ്യാറാകണമെന്നും കേരളാ വാട്ടർ അതോറിറ്റി കരാർ തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ബി. സത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു.