യൂത്ത്കോൺഗ്രസ് പ്രവർത്തകർ കിഴുവിലം പാവൂർക്കോണം വാർഡിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

 

കിഴുവിലം രണ്ടാം വാർഡ് (പാവൂർക്കോണം ) യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യ കിറ്റ് വിതരണം നടത്തി. വാർഡിലെ 50 ഓളം കുടുംബങ്ങൾക്കാണ്ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തത്. യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റ് മുഹമ്മദ് സുഹൈൽ സെക്രട്ടറി രാജീവ് ആർ ശേഖർ, അൽ അമീൻ. രാഹുൽ ആർ.നായർ ,ദിനിമോൾ , മഞ്ജു, ഷഹ്ന ,സജിത്ത്, കൃഷ്ണ , അനന്തു ,സതീഷ് കുമാർ , രാഹുൽ സി.ആർ തുടങ്ങിയവർ നേതൃത്വം നൽകി.