യൂത്ത് കോൺഗ്രസ് പനപ്പാംകുന്ന് വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി.

 

കിളിമാനൂർ : യൂത്ത് കോൺഗ്രസ് പനപ്പാംകുന്ന് വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി. പ്രദേശത്തെ ജനസാന്ദ്രത കൂടിയ കോളനികൾ, അംഗൻവാടികൾ, പൊതു ഇടങ്ങൾ എന്നിവ ശുചീകരിച്ചു കൊണ്ട് പ്രവർത്തനങ്ങൾക്ക് തുടക്കമായി. പ്രദേശത്ത് കോവിഡ് 19 നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ മഴക്കാലം കൂടി വരുന്നതോടെ മറ്റ് പകർച്ചവ്യാധിയും കൂടി പടരാനുള്ള സാഹചര്യം മുന്നിൽകണ്ടാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. വാർഡ് പ്രസിഡന്റ് ആശമോൾ ഒ. എസ് , ബൂത്ത് പ്രസിഡന്റ് വിഷ്ണു, സെക്രട്ടറിമാരായ കണ്ണൻ, ബിനു എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി