അയിരൂരിൽ ഇന്ധന വില വർദ്ധനവിനെതിരെ പ്രതിഷേധം നടത്തി

 

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയമായ ഇന്ധന കൊള്ളയ്ക്ക് എതിരെ സി.പി.ഐ (എം) അയിരൂർ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡം പാലിച്ചു നടത്തിയ സമരം വർക്കല ഏരിയ സെൻട്രൽ അംഗം ബി എസ് ജോസ് ഉദ്‌ഘാടനം ചെയ്തു. സിപിഐ എൽസി സെക്രട്ടറി സുജാതൻ അധ്യക്ഷത വഹിച്ചു. സിപിഐ (എം ) എൽസി സെക്രട്ടറി ശ്രീധരൻ കുമാർ, സിപിഐ (എം ) അയിരൂർ ബ്രാഞ്ച് സെക്രട്ടറി ദീപുരാജ്, ഡിവൈഎഫ്ഐ ഇലകമൺ മേഖല വൈസ് പ്രസിഡന്റ് രാജീവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു