ഉഴമലയ്ക്കൽ, കടയ്ക്കാവൂർ, ചെറുന്നിയൂർ, വിളവൂർക്കൽ,കിഴുവിലം,കഠിനംകുളം, ഒറ്റൂർ, ചെമ്മരുതി പഞ്ചായത്തുകൾ ഡി കാറ്റഗറിയിൽ

 

തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ. രോഗസ്ഥിരീകരണ നിരക്ക് 15 ശതമാനത്തിൽ ഏറെയായ പഞ്ചായത്തുകളിലാണ് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തുന്നത്.

ടി.പി.ആർ. അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ ‘എ’വിഭാഗത്തിലാണ്. അഞ്ച് മുതൽ 10 വരെയുള്ള പ്രദേശങ്ങൾ ‘ബി’ കാറ്റഗറിയിലുമാണ്. 10 മുതൽ 15 വരെയുള്ള പ്രദേശങ്ങൾ ‘സി’കാറ്റഗറിയിലും 15-ന് മുകളിൽ രോഗസ്ഥിരീകരണ നിരക്കുള്ള പഞ്ചായത്തുകൾ ‘ഡി’കാറ്റഗറിയിലുമാണ്. ബുധനാഴ്ച അർധരാത്രി മുതൽ എ, ബി കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപനങ്ങൾക്ക് ഇളവുകൾ ലഭിക്കും. ‘സി’ കാറ്റഗറിയിലുള്ള തദ്ദേശസ്ഥാപനങ്ങൾക്കും അൻപത് ശതമാനം ഇളവുകൾ ഉണ്ടായിരിക്കും.

ഈ പഞ്ചായത്തുകൾ ഡി കാറ്റഗറിയിൽ

ഉഴമലയ്ക്കൽ(24.9%)

കടയ്ക്കാവൂർ(21.7%)

ചെറുന്നിയൂർ(19.5%)

വിളവൂർക്കൽ(19.0%)

കിഴുവിലം(17.5%)

കഠിനംകുളം(15.7%)

ഒറ്റൂർ(15.5%)

ചെമ്മരുതി(15.1%)