Search
Close this search box.

വയോധികയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച വീട്ടമ്മ അറസ്റ്റിൽ

eiF22D025824

 

നെടുമങ്ങാട് : വീട്ടിൽക്കയറി ആക്രമിച്ച പട്ടിയെ ഓടിക്കുന്നതിനിടയിൽ വയോധികയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച വീട്ടമ്മയെ അറസ്റ്റ് ചെയ്തു. കരകുളം കിഴക്കേല ഇടയ്ക്കോട് മേലേപുത്തൻ വീട്ടിൽ ശ്യാമളകുമാരി (55) യെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി എട്ടോടെ  ബന്ധുവും അയൽവാസിയുമായ സുകുമാരൻ നായരുടെ ഭാര്യ ശ്യാമളയമ്മയെ (70) യാണ്  തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.ശ്യാമളകുമാരി വളർത്ത്‌ നായ്ക്കളുമായി  പോകുന്ന വഴി സുകുമാരൻ നായരുടെ വീട്ടിലേക്ക് കയറി, അവിടുത്തെ നായയെ കൂട്ടം ചേർന്ന് ആക്രമിച്ചു. ഇത് തടയാനെത്തിയ  സുകുമാരൻ നായരെയും  നായ്ക്കളെക്കൊണ്ട് കടിപ്പിച്ചു. ഇത് കണ്ട് വന്ന ഭാര്യ ശ്യാമളയമ്മ ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ്  ശ്യാമളകുമാരി കൈയിൽ കരുതിയിരുന്ന കമ്പി കൊണ്ട് തലയ്‌ക്കടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്യാമള അമ്മ പാങ്ങോട് മിലിട്ടറി ആശുപത്രിയിൽ ചികിത്സയിലാണ്. നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ വി രാജഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ പ്രേമയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!