പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടി സ്കൂളുകൾ

ഹയർ സെക്കൻഡറി പരീക്ഷയിൽ വർക്കല മേഖലയിലെ സ്‌കൂളുകൾ മികച്ച വിജയം നേടി. വർക്കല ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിന് 91.86 ശതമാനമാണ് വിജയം. 44 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ശിവഗിരി ഹയർ സെക്കൻഡറി സ്‌കൂളിൽ 90 ശതമാനമാണ് വിജയം. 23 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടി. ഇടവ എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്. 95 ശതമാനം വിജയം നേടി. 41 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടി. പാളയംകുന്ന് ഗവ. എച്ച്.എസ്.എസിന് 82 ശതമാനമാണ് വിജയം. 21 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടി. കാപ്പിൽ എച്ച്.എസ്.എസ്. 89 ശതമാനം വിജയം നേടി. എട്ടുപേർക്ക് മുഴുവൻ എ പ്ലസും കിട്ടി. നെടുങ്ങണ്ട എസ്.എൻ.വി.എച്ച്.എസ്.എസിൽ 90 ശതമാനമാണ് വിജയം. അഞ്ച് കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ട്. ഇടവ ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂൾ 99 ശതമാനം വിജയം നേടി. ഒരു വിദ്യാർഥിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. വെട്ടൂർ ഗവ. എച്ച്.എസ്.എസിൽ രണ്ടുപേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടി.

ഹയർസെക്കൻഡറി പരീക്ഷയിൽ കിളിമാനൂർ മേഖലയിലെ സ്കൂളുകൾക്ക് മികച്ച വിജയം. രാജാരവിവർമ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 332-ൽ 319 പേർ വിജയിച്ചു. 68 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. രണ്ടുപേർ മുഴുവൻ മാർക്കും നേടി. കിളിമാനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ 369ൽ 364 പേർ വിജയികളായി. 60 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. തട്ടത്തുമല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 121-ൽ 100 പേർ വിജയിച്ചു. 10 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസുണ്ട്. നെടുമ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 107 ൽ 72 പേർ വിജയിച്ചു. കൊടുവഴന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 114- ൽ 101 പേർ വിജയിച്ചു. ആറുപേർക്ക് എല്ലാ വിഷയത്തിലും എ പ്ലസുണ്ട്. മടവൂർ എൻ.എസ്.എസ്.എച്ച്.എസ്.എസിൽ 123-ൽ 103 വിജയികൾ 18 പേർക്ക് എല്ലാ വിഷയത്തിലും എപ്ളസ് നേടി. പള്ളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 120-ൽ 116 വിജയിച്ചു. 28 പേർക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. രാജാ രവിവർമ ബോയ്സ് സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പരീക്ഷയെഴുതിയ 54-ൽ പേർ വിജയികളായി

പ്ലസ്ടു പരീക്ഷയിൽ ഗ്രാമീണമേഖലയിൽ തിളക്കമാർന്ന വിജയം. പരീക്ഷയെഴുതിയ എല്ലാ കുട്ടികളെയും വിജയിപ്പിച്ച വിദ്യാലയങ്ങളും ഗ്രാമീണമേഖലയിലുണ്ട്. നെടുമങ്ങാട് ദർശന ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്.അഭിരാമും ഉഴമലയ്ക്കൽ ശ്രീനാരായണ എച്ച്.എസ്.എസിലെ കിരൺ, അമൽബാലകൃഷ്ണൻ എന്നീ വിദ്യാർഥികൾ 1200-ൽ 1200-മാർക്കും നേടി മിന്നും വിജയത്തിന് ഉടമകളായി. തൊളിക്കോട് ഗവ. എച്ച്.എസ്.എസിൽ 62-ശതമാനമാണ് വിജയം. 123-പേരിൽ 73-പേർ ഉപരിപഠനത്തിന് അർഹത നേടി. സയൻസിൽ മൂന്നുപേർക്കും ഹ്യുമാനിറ്റീസിൽ രണ്ടുപേർക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ട്. വെള്ളനാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ്ടു പരീക്ഷയ്ക്ക് മികച്ചവിജയം നേടി. പരീക്ഷയെഴുതിയ 50-കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ 621 കുട്ടികൾ പരീക്ഷയെഴുതിയതിൽ 601 കുട്ടികൾ വിജയിച്ചു. വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ 86 കുട്ടികൾ പരീക്ഷയെഴുതിയതിൽ 56 കുട്ടികൾ വിജയിച്ചു.

നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ 311 പേർ പരീക്ഷയെഴുതിയതിൽ സയൻസ് വിഭാഗത്തിൽ 174-കുട്ടികൾ വിജയിച്ചു. 70-കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ട്. ഹ്യുമാനിറ്റീസിൽ 103 കുട്ടികൾ വിജയിച്ചു. 12-കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.

അരുവിക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ 118-പേർ പരീക്ഷയെഴുതിയതിൽ 74-പേർ ഉപരിപഠനത്തിന് അർഹത നേടി. 9-പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ട്. പൂവത്തൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ 119 കുട്ടികൾ പരീക്ഷയെഴുതിയതിൽ സയൻസിൽ 40-പേരും ഹ്യുമാനിറ്റീസിൽ 43-പേരും വിജയിച്ചു. നാല് കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ട്. പിരപ്പൻകോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സയൻസ്‌ നൂറുശതമാനം വിജയം നേടി. ഹ്യുമാനിറ്റീസിന് 92-ശതമാനമാണ് വിജയം. 194-കുട്ടികൾ പരീക്ഷയെഴുതിയതിൽ 175-കുട്ടികൾ വിജയിച്ചു. 96-ശതമാനമാണ് സ്‌കൂളിന്റെ വിജയം. 30-കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. തേമ്പാംമൂട് ജനത ഹയർ സെക്കൻഡറി സ്‌കൂളിൽ 74.54 ശതമാനമാണ് വിജയം. സയൻസ് വിഭാഗത്തിൽ 71.63-ശതമാനവും, ഹ്യുമാനിറ്റീസിൽ 72-ഉം, കൊമേഴ്‌സിൽ 80-ഉം ശതമാനമാണ് വിജയം. 12-കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ട്. കന്യാകുളങ്ങര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സയൻസിന് നൂറുശതമാനം വിജയമുണ്ട്. ഹ്യുമാനിറ്റീസിൽ 97-ശതമാനവും വിജയം നേടി. 127 കുട്ടികൾ പരീക്ഷയെഴുതിയതിൽ 124-കുട്ടികൾ വിജയിച്ചു. 31 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. വിതുര ഗവ.വി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 87-ശതമാനം വിജയമുണ്ട്. സയൻസ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 60 പേരിൽ 54-പേർ വിജയിച്ചു. 15-പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ട്. ഹ്യുമാനിറ്റീസിൽ 64-പേരിൽ 52-പേർ വിജയിച്ചു.

ആറ് കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കോമേഴ്‌സ് വിഭാഗത്തിൽ 129-പേരിൽ 105-പേർ ഉപരിപഠനത്തിന് അർഹരായി. മൂന്നുപേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ 89-പേരിൽ 88-പേരും മികച്ച വിജയം നേടി