Search
Close this search box.

പോക്സോ കേസിലെ പ്രതികൾ അറസ്റ്റിൽ

eiRN45P59706

 

അയിരൂർ :പ്രായപൂർത്തിയായ പെൺകുട്ടികളെ പീഡിപ്പിച്ചു ഗർഭിണികളാക്കിയ വ്യത്യസ്ത സംഭവങ്ങളിൽ ഒളിവിൽ കഴിഞ്ഞ രണ്ടു പ്രതികളെ വർക്കല ഡിവൈഎസ്പി എൻ.ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി. ജനാർദനപുരം കൊച്ചുവിളമുക്ക് കാക്കോട് പുതുവൽ പുത്തൻ വീട്ടിൽ സനു എന്ന മോൻകുട്ടനാണ്(26) പിടിയിലായ പ്രതികളിലൊരാൾ. 2019-ൽ പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം ഒളിവിൽ കഴിയുകയായിരുന്നു.

2020ൽ പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലാണ് കല്ലുവാതുക്കൽ നടയ്ക്കൽ ഹനുമാൻകുന്ന് പ്ലാവിള തെക്കത്തിൽ വീട്ടിൽ വിശാഖ് രാഹുൽ എന്ന വിശാഖിനെ(23) ഒളിവിൽ കഴിയവേ പൊലീസ് പിടികൂടിയത്. അയിരൂർ എസ്എച്ച്ഒ വി.കെ.ശ്രീജേഷ്, എസ്ഐ ആർ.സജീവ്, എസ് സിപിഒ ജയ്മുരുകൻ, സിപിഒമാരായ രഞ്ജിത്ത്, ഷജീർ, ജീഷാദ്, വിഷ്ണു എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!