Search
Close this search box.

ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച കായികാധ്യാപകനെ പിടികൂടി

eiTL5E160185

 

ഒൻപതാം  ക്ലാസ് വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്താൻ ശ്രമിച്ച കായികാധ്യാപകൻ അറസ്റ്റിലായി. കുറ്റിച്ചൽ പരുത്തിപ്പള്ളി സ്ക്കൂളിലെ അധ്യാപകൻ കുടവൂർ വേങ്ങോട് ഭാസ്കരവിലാസത്തിൽ 46 വയസുള്ള ചന്ദ്രദേവ് ആണ് പിടിയിലായത്. കുറ്റിച്ചൽ ചന്തക്കു സമീപമുള്ള ലോഡ്ജിൽ സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞു കുട്ടിയെ വിളിച്ചു വരുത്തിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇന്നലെ ആണ് സംഭവം നടന്നത്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെത്തുടർന്ന് നെയ്യാർഡാം പോലീസ് കേസെടു ത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ആറ്റിങ്ങൽ ഭാഗത്ത് നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മറ്റൊരു ജില്ലയിൽ പങ്കെടുത്ത കായിക മത്സരത്തിന്റെ സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞു കുട്ടിയുടെ രക്ഷിതാക്കളെ നിരന്തരം വിളിച്ചിരുന്നു. തുടർന്ന് ഇയാളുടെ പെരുമാറ്റം കുട്ടി മാതാപിതാക്കളെ അറിയിച്ചിരുന്നു. ഇയാൾക്കെതിരെ പാങ്ങോട് പോലീസ് സ്റ്റേഷനിലും സമാനമായി കേസ് ഉണ്ട്. ഭരതന്നൂർ സ്ക്കൂളിലെ ഒരു കുട്ടിയോട് മോശമായി പെരുമാറിയതിനാണ് അന്ന് കേസെടുത്തത്. അന്ന് സസ്‌പെൻഷനിൽ ആയ ചന്ദ്രദേവ് കാലാവധി കഴിഞ്ഞു വീണ്ടു ജോലിയിൽ പ്രവേശിച്ചു. ഇതിനു ശേഷമാണു ഈ സംഭവം. ഇയാൾ അറസ്റ്റിലായതോടെ മറ്റു രക്ഷിതാക്കളിൽ നിന്നും നിരവധി ആരോപങ്ങൾ ഉയരുന്നുണ്ട്. നെയ്യാർഡാം സി .ഐ ബിജോയി എസ്.ഐമാരായ രമേശൻ, ശശികുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!