Search
Close this search box.

വീടിനകത്ത് അകപ്പെട്ട വൃദ്ധനെ രക്ഷപ്പെടുത്താൻ  ഫയർ ഫോഴ്സ് ജനാല തകർത്ത് അകത്തു കടന്നു 

eiEQSAN64142

 

വർക്കല :വീടിനകത്ത് അകപ്പെട്ട വൃദ്ധനെ രക്ഷിക്കാൻ ഫയർ ഫോഴ്സ് ജനാല തകർത്ത് അകത്തു കയറി. ചെമ്മരുതി, പനയറ,കാർത്തികയിൽ ശശിധരൻ(72)നെയാണ് ഫയർ ഫോഴ്സ് സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം രാത്രി 10 അരയോടെയാണ് സംഭവം. ചെമ്മരുതി പഞ്ചായത്ത്‌ വാർഡ് 10ൽ 276ആം നമ്പർ വീട്ടിൽ ഒരാൾ വീടിനുള്ളിൽ അകപ്പെട്ടു കിടക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് വർക്കല ഫയർ ഫോഴ്സ് അംഗങ്ങൾ സംഭവ സ്ഥലത്ത് എത്തി. തുടർന്നുള്ള നിരീക്ഷണത്തിൽ രണ്ട് നിലയുള്ള വീടിന്റെ താഴത്തെ നിലയിലെ മൂന്ന് ഭാഗത്തുള്ള വാതിലുകളും അകത്തു നിന്നും പൂട്ടിയ നിലയിൽ ആയിരുന്നു. തുടർന്ന് ഏണി ഉപയോഗിച്ചു മുകളിലത്തെ നിലയിൽ കയറി രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും അകത്തു നിന്നും പൂട്ടിയിരുന്നതിനാൽ അതും ഫലം കണ്ടില്ല. ഒടുവിൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കി എത്രയും വേഗം ആളിനെ രക്ഷപ്പെടുത്തുന്നതിനായി താഴത്തെ നിലയിലെ ജനൽ ചില്ലകൾ പൊട്ടിച്ചതിനു ശേഷം ഒരാൾക്ക് കടന്നുപോകാൻ കഴിയും വിധത്തിൽ കമ്പികൾ മുറിച്ചു മാറ്റി. തുടർന്ന് അതിനുള്ളിലൂടെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അഖിൽ റ്റി. എസ് ഉള്ളിൽ പ്രവേശിച്ചു. വീടിനുള്ളിൽ അകപ്പെട്ട് കിടന്ന ശശിധരനെ ആശുപത്രിയിൽ എത്തിച്ചു.

(ഗ്രേഡ് ) അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജി കെ. എസ്സിന്റെ നേതൃത്വത്തിൽ സേനങ്ങാങ്ങളായ ശംഭു, മണികണ്ഠൻ, രാം ലാൽ ഷൈജു, സുൽഫികർ, രതീഷ്കുമാർ, നൗഷാദ്, അഞ്ജിത്ത്, വിജയൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!