Search
Close this search box.

ബൈക്ക് മോഷണ കേസ്സുകളിലെ പ്രതികൾ ആറ്റിങ്ങലിൽ അറസ്റ്റിൽ

eiSHN4183649

 

ആറ്റിങ്ങൽ : ബൈക്ക് മോഷണ കേസ്സുകളിലെ പ്രതികൾ ആറ്റിങ്ങലിൽ അറസ്റ്റിൽ. ചെമ്മരുതി പനയറ സംഘംമുക്കിന് സമീപം മീൻപാട്ടുവിള വീട്ടിൽ ഹനീഷ് ഹരി ( 21 ), കടയ്ക്കാവൂർ ചെക്കാലവിളാകം കോടക്കുഴി വീട്ടിൽ നിന്നും മണമ്പൂർ കുളമുട്ടം ജുമാ മസ്ജ്ദിന് സമീപം സീത ഭവനിൽ അജിത്ത് (19 ) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

ജൂലൈ 29ന് ആറ്റിങ്ങലിലെ സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിന്റെ കാർ പോർച്ചിൽ സൂക്ഷിച്ചിരുന്ന സ്ഥാപനത്തിലെ ജീവനക്കാരൻ അജിത്ത് രാജിന്റെ പൾസർ ബൈക്കും ഓഗസ്റ്റ് 23ന് ആലംകോട് കൈതമന കോട്ടൂർക്കോണം ഷിജിൻ എന്നയാളുടെ വീട്ടിൽ നിന്നും ആർ. എക്സ് 135 ബൈക്കും മോഷണം നടത്തിയ കേസ്സുകളിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ആറ്റിങ്ങൽ എസ്. എച്ച്. ഒ മിഥുൻ .ഡി, എസ്. ഐ എൽ/ഒ രാഹുൽ , ക്രൈം എസ്ഐ ബിനിമോൾ , ജിഎസ്ഐ രാധാകൃഷ്ണൻ ആശാരി, എസ്. സി. പി. ഒ മാരായ പ്രസേനൻ , മനോജ് , സിപിഒമാരായ സന്തോഷ്, രജിത്ത്, നിതിൻ, മനോജ് , ഷമീർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!