Search
Close this search box.

കുറ്റിച്ചലിൽ രണ്ട് മാനുകൾ കിണറ്റിൽ വീണു

eiT43JY14109

 

കുറ്റിച്ചൽ പള്ളിത്തറ സിഎസ്ഐ കോട്ടേജിൽ ഷാജിതയുടെ വീട്ടുവളപ്പിലെ കിണറ്റിൽ വീണ രണ്ടു മാനുകളെ വനംവകുപ്പ് റാപ്പിഡ് റെസ്പോൺസ് സംഘമെത്തി രക്ഷപ്പെടുത്തി. കിണറ്റിലേക്ക്‌ വല കെട്ടിയിറക്കിയാണ് മാനുകളെ പുറത്തെത്തിച്ചത്.
കാട്ടിൽനിന്ന്‌ കൂട്ടം തെറ്റിയ മാനുകൾ കിണറ്റിന്‌ മുകളിലൂടെ ചാടിയപ്പോൾ ഉള്ളിലേക്ക് വീണതാകാമെന്ന്‌ വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പരുത്തിപ്പള്ളി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഷാജി ജോസിന്റെ നിർദേശമനുസരിച്ച് എത്തിയ തിരുവന്തപുരം റാപ്പിഡ് റെസ്പോൺസ് ടീം റസ്ക്യൂർ ശരത്, നിഷാദ്, സുഭാഷ്, രാഹുൽ എന്നിവരാണ് മാനുകളെ പുറത്തെത്തിച്ചത്.
മുമ്പും കാട്ടിൽനിന്നും മാനുകൾ കൂട്ടം തെറ്റിയും സമീപപ്രദേശങ്ങളിൽ എത്താറുണ്ടെങ്കിലും ആദ്യമായാണ് അപകടം സംഭവിക്കുന്നത്. വീഴ്ചയിൽ പ്രാഥമികമായി പരിക്കുകൾ ഇല്ലാത്തതിനാൽ മാനുകളെ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ കാട്ടിലേക്ക് തുറന്നുവിട്ടു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!