ഡിവൈഎഫ്ഐ കാട്ടുചന്ത പേരൂർ യൂണിറ്റിന്റെ ആഭ്യമുഖ്യത്തിൽ വിദ്യാർത്ഥികളെ അനുമോദിച്ചു

 

നഗരൂർ :ഡിവൈഎഫ്ഐ കാട്ടുചന്ത പേരൂർ യൂണിറ്റിന്റെ ആഭ്യമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ് ടു ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ഒരു വിദ്യാർത്ഥിനിക്ക് ഓൺലൈൻ പഠനാവശ്യത്തിനായി സ്മാർട്ട്ഫോൺ നൽകുകയും ചെയ്തു. സിപിഐഎം തിരുവനന്തപുരം ജില്ലാകമ്മിറ്റിയംഗവും മുൻ ആറ്റിങ്ങൽ എംഎൽഎയുമായിരുന്ന അഡ്വ. ബി.സത്യൻ ഉദ്ഘാടനം നിർവഹിച്ചു.ഡിവൈഎഫ്ഐ കാട്ടുചന്ത യൂണിറ്റ് പ്രസിഡന്റ് അൽത്താഫ് അധ്യക്ഷത വഹിച്ചു.

സിപിഐഎം വെള്ളല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സജ്ജനൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ രതീഷ് വെള്ളല്ലൂർ, എസ് കെ സുനി, അജയകോഷ്, സന്തോഷ്‌കുമാർ , ഡിവൈഎഫ്ഐ വെള്ളല്ലൂർ മേഖല സെക്രട്ടറി ഫൈസൽ പേരൂർ, മേഖല പ്രസിഡന്റ് വിഷ്ണു ഊന്നൻകല്ല് എന്നിവർ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി അമീർ പേരൂർ സ്വാഗതവും നാധർഷാ നന്ദിയും രേഖപ്പെടുത്തി