കാഴ്ച നഷ്ടപ്പെട്ട കമലമ്മക്ക് വെളിച്ചമായി ടീം വെൽഫെയർ

 

തിമിരം ബാധിച്ച് പൂർണമായും ഇരു കണ്ണുകളുടെയും കാഴ്ചശക്തി നഷ്ടപ്പെട്ട കമലമ്മക്ക് ടീം വെൽഫെയറിന്റെ ഇടപെടലിൽ സൗജന്യ നേത്ര ശസ്ത്രക്രിയ ഒരുക്കി അൽ ഹിബ കണ്ണാശുപത്രി. മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കൂട്ടിരുപ്പുകാർ ആരുമില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഴിയുകയായിരുന്ന സുധാകരനെ ടീം വെൽഫെയർ പ്രവർത്തകരുടെ നേതൃത്വത്തിൽ വീട്ടിലേക്ക് എത്തിക്കുമ്പോഴാണ് ഭാര്യ കമലമ്മയുടെ ദാരുണമായ അവസ്ഥ നേരിട്ടറിയുന്നത്. വീട്ടിലെ മറ്റ് അംഗങ്ങളും ശാരീരികവും മാനസികവുമായ ഒരു പാട് പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും കഴിഞ്ഞ് കൂടുന്നവർ. നാട്ടിലെയും പരിസരങ്ങളിലെയും വിവാഹം നടത്തി , അതിൽ നിന്നും കിട്ടുന്ന ചെറിയ വരുമാനം കൊണ്ടായിരുന്നു കമലമ്മ ഈ കുടുംബത്തെ നോക്കിയിരുന്നത്. കണ്ണിന് ഇരുട്ട് ബാധിച്ചതോടെ ആ വഴിയും മുടങ്ങി, വാർഡ് മെമ്പറുടെയും പരിസരവാസികളുകയും സഹായത്താൽ ജീവിതം തള്ളി നീക്കുകയായിരുന്നു. വാടക ഇനത്തിൽ 7 മാസം മുടക്കം വന്നതായും അറിയാൻ കഴിഞ്ഞു.
പോത്തൻകോട് പണിമൂലയിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന്റെ ദുരിതം മനസ്സിലാക്കിയ ടീം വെൽഫെയർ പ്രവർത്തകർ സർക്കാർ കണ്ണാശുപത്രിയെ സമീപിച്ചെങ്കിലും കോവിഡ് സെന്ററാക്കിയതോടെ മറ്റൊരു മാർഗം തേടേണ്ടി വന്നു. ഈയവസരത്തിൽ ടീം വെൽഫെയർ പ്രവർത്തകർ അൽ ഹിബ മാനേജർ ഡോ. അനസിനെ സമീപിക്കുകയും ഡോക്ടറുടെ നേതൃത്വത്തിൽ അൽ ഹിബ കണ്ണാശുപത്രി സൗജന്യമായി ശസ്ത്രകിയ നടത്തുകയായിരുന്നു. വിജയകരമായ ശസ്ത്രക്രിയയ്ക്കുശേഷം ഡോക്ടർമാരോട് അവർ ആവശ്യപ്പെട്ടത് ആദ്യമായി ഞങ്ങളെ തന്നെ കാണണം എന്നുള്ളതായിരുന്നു..ടീം വെൽഫെയർ ക്യാപ്റ്റൻ അംജദ് റഹ്മാൻ, നൗഫൽ പുത്തൻതോപ്പ് ,ഫൈസൽ പള്ളിനട തുടങ്ങിയവരുടെ ഇടപെടലിലാണ് കമലമ്മയ്ക്ക് അൽ ഹിബ സൗജന്യ ശസ്ത്രക്രിയ ഒരുക്കിയത്