കരവാരം വില്ലേജ് വെൽഫെയർ സഹകരണ സംഘത്തിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

 

കരവാരം : കരവാരം വില്ലേജ് വെൽഫെയർ സഹകരണ സംഘത്തിന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം രമേശ് ചെന്നിത്തല ഓൺലൈൻ ആയി നിർവഹിച്ചു. ലോക്കർ ഉദ്ഘാടനം അടൂർ പ്രകാശ് എംപിയും കൗണ്ടർ ഉദ്ഘാടനം ഒ. എസ് അംബികയും നിർവഹിച്ചു. കോവിഡ് പ്രോട്ടോക്കാൾ പ്രകാരം നടന്ന ചടങ്ങിൽ സംഘം പ്രസിഡന്റ്‌ ദിലീപ് കുമാർ അധ്യക്ഷത വഹിക്കുകയും വിദ്യാഭ്യാസ അവാർഡുകൾമുൻ എംഎൽഎ ശരത് ചന്ദ്ര പ്രസാദ് നൽകുകയും ചെയ്തു. കരവാരം തോട്ടയ്ക്കാടു ആധുനിക സൗകാര്യത്തോടു കൂടിയാണ് പുതിയ ഓഫീസ് നിർമിച്ചിരിക്കുന്നത്