ഞെക്കാട് ഗവ. വൊക്കേഷണൽ സ്കൂളിൽ സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി സ്നേഹവീടിന്റെ താക്കോൽ കൈമാറി

 

ഞെക്കാട് ഗവ. വൊക്കേഷണൽ സ്കൂളിൽ സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി മന്ത്രി ജി ആർ അനിൽ സ്നേഹവീടിന്റെ താക്കോൽ ദാനം ചെയ്‌തു. ഒ എസ് അംബിക എംഎൽഎ അധ്യക്ഷയായി. ചടങ്ങിൽ വിദ്യാവിഷൻ സ്കൂൾ ചാനൽ ഉദ്ഘാടനവും സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനവും എംഎൽഎ നടത്തി.
കേരള ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ. എസ് ഷാജഹാൻ, ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബീന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സ്മിതാ സുന്ദരേശൻ, ജില്ലാ പഞ്ചായത്ത്‌ അംഗം വി പ്രിയദർശിനി, സ്കൂൾ ഹെഡ്മാസ്റ്റർ സന്തോഷ്, എൻ ജയപ്രകാശ്, ഡി എസ്  പ്രദീപ്,  രാജിവ്,  സജീവ്, പ്രസി എന്നിവർ സംസാരിച്ചു.